അഴിയുക
- കെട്ടുവിടുക, മുറുക്കം പോവുക, ശിഥിലമാവുക, ബന്ധം അയയുക;
- ധൈര്യം കെടുക, മനസ്സു ശിഥിലമാവുക, തളരുക;
- മനസ്സ് അലിഞ്ഞു ചേരുക, ലയിക്കുക, ആസക്തമാവുക;
- മനസ്സ് അലിയുക, കനിയുക, വികാരം കവിഞ്ഞൊഴുകുക;
- നശിക്കുക, തകർന്നുപോകുക, ഇല്ലാതാവുക;
- ചെലവാകുക, വിറ്റഴിയുക, നാണയം കൈമാറുക;
- ഗർഭം അലസുക;
- മായുക