ഉച്ചാരണം

തിരുത്തുക

മനസ്സ്

 1. അന്തരിന്ദ്രിയങ്ങളിൽ ഒന്ന്;
 2. ഹൃദയം, ഹൃദയത്തെ വിശേഷിപ്പിക്കുന്ന പദം, ഉൾ;
 3. ബുദ്ധി, ധാരണാശക്തി;
 4. സങ്കൽപം;
 5. ആഗ്രഹം;
 6. അറിവ്;
 7. ഇഷ്ടം;
 8. അഭിപ്രായം;
 9. ഒരു പ്രവൃത്തി ചെയ്യാനുള്ള താൽപര്യം
 10. മാനസസരസ്സ്;
 11. പ്രാണൻ (പ്രയോഗത്തിൽ) മനസ്സലിയുക = ദയയുണ്ടാകുക. മനസ്സിടിയുക = നിരാശനാകുക. മനസ്സില്ലാമനസ്സോടെ = തൃപ്തിയില്ലാതെ. മനസ്സുമടുക്കുക = നിരാശതോന്നുക. മനസ്സുമുട്ടുക = വിഷാദിക്കുക, ഞെരുങ്ങുക. മനസ്സുരുകുക = മനസ്സലിയുക, അധികം ദുഃഖമുണ്ടാകുക. മനസ്സുവയ്ക്കുക = ശ്രദ്ധിക്കുക

പര്യായം

തിരുത്തുക

അമ്പ്

"https://ml.wiktionary.org/w/index.php?title=മനസ്സ്&oldid=549157" എന്ന താളിൽനിന്ന് ശേഖരിച്ചത്