വ്യാകരണം

തിരുത്തുക
  1. ഒരു ഇടനില. ചില്ലിലോ സംവൃത '' കാരത്തിലോ അവസാനിക്കുന്ന നാമങ്ങളോടും സർവനാമങ്ങളോടും വിഭക്തിപ്രത്യയങ്ങൾ ചേരുമ്പോൾ രണ്ടിനും ഇടയ്ക്കു വരുന്നത്. ഉദാ: തേക്കിനെ (തേക്ക്+ഇൻ+), തെങ്ങിനെ, കൊച്ചിനെ, കുഞ്ഞിനെ, ചാടിനെ, 'തോക്കിനോട്', 'തോക്കിന്', 'തോക്കിനാൽ', 'തോക്കിന്റെ', എന്നപോലെ മറ്റുവിഭക്തികളിൽ ആധാരികാപ്രത്യയമായ 'ഇൽ' ചേർന്നാൽ 'ഇൻ' ഇടനിലകൂടാതെ 'തോക്കിൽ', 'തെങ്ങിൽ', 'ഒച്ചിൽ' ഇത്യാദി. (തമിഴിലും പഴയ മലയാളത്തിലും തേക്കിനിൽ ഇത്യദിരൂപങ്ങൾ പഴയ പ്രയോഗങ്ങളിൽ സ്വരാന്തങ്ങളായ പദങ്ങളോടും 'ഇൻ' ചേർന്ന വിഭക്തിരൂപങ്ങൾ കാണാം. ഉദാ: കൃപയിനാൽ) 'കൽ' ചേർന്നാൽ തോക്കിങ്കൽ, അതിങ്കൽ എന്നപോലെ രൂപങ്ങൾ;
  2. സംബന്ധികാർഥത്തിലുള്ള ഒരു പ്രത്യയം. ഉദാ: ആലിൻകാ, കുന്നിൻമകൾ, പശുവിൻപാൽ, തലയിന്മേൽ (പശു-ഇൻ-ഉടയ ഇത്യാദിയിലെ 'ഉടയ' -പിൽക്കാലത്തെ 'ഉടെ', 'ടെ' - ലോപിച്ച രൂപം);
  3. ക്രിയാധാതുവിനോടു നിയോജകാർഥം സൂചിപ്പിക്കാൻ ചേർക്കുന്ന ഒരു പ്രത്യയം. .. പു, ബഹുവചനം ഉദാ: വന്ദിപ്പിൻ, വരുവിൻ.
"https://ml.wiktionary.org/w/index.php?title=ഇൻ&oldid=325523" എന്ന താളിൽനിന്ന് ശേഖരിച്ചത്