ഇൽ
- പദോൽപ്പത്തി: (പഴയ മലയാളം)
- ഇല്ലം, വീട്, കുടുംബം
- ആധികാരികാപ്രത്യയം, വീട് എന്നർഥത്തിലുള്ള 'ഇൽ' പ്രത്യയമായിത്തീർന്നതാകാം, ഉദാ: തലയിൽ, വീട്ടിൽ, എന്നിൽ ഇത്യാദി;
- താരതമ്യസൂചന ചെയ്യുന്ന പ്രത്യയം 'ഒന്നിനേക്കാൾ' എന്ന അർഥത്തിൽ, ഉദാ: നരകത്തിലും കഷ്ടമായത്;
- ഒരു പാക്ഷികവിനയെച്ചപ്രത്യയം, ഉദാ: വരിൽ, വരുകിൽ, പോകിൽ;
- ഒരു കൃത്പ്രത്യയം, ഉദാ: വെയിൽ (<വേ)