ഉച്ചാരണം

തിരുത്തുക

വിശേഷണം

തിരുത്തുക

ഉത്തമ

പദോൽപ്പത്തി: (സംസ്കൃതം) ഉദ്+തമ
  1. അതിശായനതദ്ധിതം. അത്യന്താർഥത്തിൽ രണ്ടിൽക്കൂടുതൽ എണ്ണങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ 'ഇഷ്ഠ' എന്നോ 'തമ' എന്നോ പ്രത്യയം.
  2. ഏറ്റവും ഉത്കൃഷ്ടമായ, ശ്രേഷ്ഠമായ, ഏറ്റവും മെച്ചപ്പെട്ട, ഏറ്റവും ഉയർന്നതോ നല്ലതോ ആയ, മേൽത്തരമായ, മേന്മയുള്ള, നന്മയുള്ള;
  3. ഒന്നാമത്തെ, മുഖ്യമായ;
  4. ഏറ്റവും ഒടുവിലത്തെ, അവസാനത്തെ;
  5. തമസ്സിൽനിന്നു മുക്തമായ

ഉത്തമ

പദോൽപ്പത്തി: (സംസ്കൃതം) ഉത്തമാ
  1. ഉത്തമയായ സ്ത്രീ;
  2. ലിംഗത്തിന്മേൽ ഉണ്ടാകുന്ന ഒരുതരം കുരു, ഉത്തപ;
  3. മുഖക്കുരു;
  4. കിഴുകാനെല്ലി;
  5. ത്രിഫല
"https://ml.wiktionary.org/w/index.php?title=ഉത്തമ&oldid=552467" എന്ന താളിൽനിന്ന് ശേഖരിച്ചത്