ഉപ-
മലയാളം
തിരുത്തുക- ഒരു ഉപസർഗം. ക്രിയയോടും ക്രിയാനാമത്തോടും ചേരുന്നത്. നേർക്ക്, അടുക്കലേക്ക്, അടുത്ത്, കൂടെ, ഒന്നിച്ച്, താഴെ, കീഴിൽ തുടങ്ങിയ അർഥങ്ങളിൽ. ഉദാ: ഉപക്ഷേപിക്കുക, ഉപക്രമിക്കുക, ഉപജീവിക്കുക, ഉപചരിക്കുക, ഉപകരിക്കുക ഇത്യാദി; (ക്രിണാ.) ഉപക്ഷേപം, ഉപക്രമം, ഉപചാരം ഇത്യാദി. ഒന്നിനു കീഴ്പ്പെട്ടത്, അപ്രധാനമായത്, ഒന്നിനോടു ചേർന്നത് എന്ന അർഥങ്ങളിൽ നാമത്തിന്റെ മുന്നിൽ ചേരും