ഉച്ചാരണം

തിരുത്തുക

കട്ടി

  1. കടുപ്പം, ഉറപ്പ്, ബലം. ഉദാ: മുണ്ടിന്റെ കട്ടി, മരപ്പട്ടയുടെ കട്ടി;
  2. ഭാരം, സാന്ദ്രത;
  3. തുലാസ്സിൽ തൂക്കുന്നതിന് ഉപയോഗിക്കുന്ന പടി, ലോഹക്കഷണം. ഉദാ: പത്തുകിലോ കട്ടി, തുലാസ്സും കട്ടിയും;
  4. സ്വർണം വെള്ളി മുതലായവയുടെ കട്ട. ഉദാ: സ്വർണക്കട്ടി;
  5. ദ്രവസാധനങ്ങൾ ഉറഞ്ഞു കട്ടപിടിച്ചത്. ഉദാ: പാൽക്കട്ടി, കരിപ്പുകട്ടി;
  6. മാംസപേശികൾക്കു നീരുവന്നു കനക്കുന്നത്, പ്ലീഹ സംബന്ധമായ ഒരു രോഗം;
  7. അടിയിലുടുക്കുന്ന കട്ടിമുണ്ട്. ഉദാ: കട്ടിയും കവണിയും.

വിശേഷണം

തിരുത്തുക

കട്ടി

  1. കാഠിന്യമുള്ള, ബലമുള്ള, കടുപ്പമുള്ള;
  2. കനത്ത, ഉറപ്പും വണ്ണവുമുള്ള;
  3. ഭാരമുള്ള. ഉദാ: കട്ടിച്ചുമട്
"https://ml.wiktionary.org/w/index.php?title=കട്ടി&oldid=551448" എന്ന താളിൽനിന്ന് ശേഖരിച്ചത്