കലശൽ
- കലഹം, വഴക്ക്, പിണക്കം, വിരോധം, ബഹളം;
- ശല്യം;
- രണ്ടോ അതിലധികമോ ആളുകൾ പൊതുസ്ഥലത്തുവച്ച് ഏറ്റുമുട്ടി സമാധാനലൻഘനമുണ്ടാക്കൽ, അടിപിടി, ലഹള;
- ഏറ്റുമുട്ടൽ; യുദ്ധം;
- ആധിക്യം, കൂടുതൽ, അസഹനീയമോ കഠിനമോ ആയ അവസ്ഥ, ഉദാ. കലശലായ ദീനം, കലശലായ മഴ, കലശലായ ഉഷ്ണം. (പ്ര.) കലശൽകൂട്ടുക = ശണ്ഠപിടിക്കുക, ബഹളം ഉണ്ടാക്കുക