വിശേഷണം

തിരുത്തുക

കുറുക്ക്

പദോൽപ്പത്തി: < കുരു
  1. വിലങ്ങനെനിൽക്കുന്ന, കുറുകെയുള്ള;
  2. കൊച്ചായ, ചെറുതായ, നീളം കുറഞ്ഞ. (പ്ര.) കുറുക്കുവഴി = എളുപ്പവഴി, എളുപ്പത്തിൽ കാര്യം സാധിക്കുന്നതിനുള്ള തന്ത്രം. കുറുക്കുവിദ്യ = എളുപ്പത്തിൽ ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിനുള്ള മാർഗം;
  3. കുറുക്കിയ. ഉദാ. കുറുക്കാളൻ = കുറുക്കിയ കാളൻ.

കുറുക്ക്

പദോൽപ്പത്തി: < കുരു
  1. വിലങ്ങനെ ആയിരിക്കൽ;
  2. കുറുക്കുവഴി, എളുപ്പവഴി, ഇടവഴി;
  3. കുറുക്കി വറ്റിച്ചത്, കുറുക്കിയ പദാർഥം;
  4. മാവും ശർക്കരയും മറ്റും വെള്ളത്തിൽ കലക്കി വേവിച്ചെടുത്ത പലഹാരം;
  5. ഇടുപ്പ്;
  6. മുതുക്, പുറത്തെ എല്ല്, നട്ടെല്ല്,പിൻഭാഗം, നടുവ്. (പ്ര.) കുറുക്കുനിവർത്തുക = വിശ്രമിക്കുക
"https://ml.wiktionary.org/w/index.php?title=കുറുക്ക്&oldid=304939" എന്ന താളിൽനിന്ന് ശേഖരിച്ചത്