മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

കുവലയം Monochoria vaginalis എന്ന് ശാസ്ത്രീയ നാമം

  1. താമര, ആമ്പൽ മുതലായ പുഷ്പങ്ങളുടെ സാമാന്യമായ പേർ.; വെള്ളാമ്പൽ, കരിങ്കൂവളംചെങ്ങഴിനീർ
  2. ഭൂവലയം, ഭൂമിയുടെ ഭ്രമണപഥം, ഭൂമണ്ഡലം (കു = ഭൂമി + വലയം)

തർജ്ജുമകൾ തിരുത്തുക

ഇംഗ്ലീഷ്:

  1. water lily
  2. girdle of the earth

ബന്ധപ്പെട്ട പദങ്ങൾ തിരുത്തുക

കുവം, കുവലം, കുവള, കുവേലം, കുവളം, ഉൽപലം, ചെങ്ങഴിനീർപ്പൂവ്, നൈതൽ പുഷ്പം,ഇന്ദീവരം, പത്മം, കുവലയൻ (ഒരു അസുരൻ), കുവലയാനന്ദം (ഒരു ഗ്രന്ഥം), കുവലയാപീഡം (കംസന്റെ ആന), കുവലയാശ്വൻ (ഒരു രാജാവ് - ധുന്ധു അഥവാ ധുന്ധുമാരൻ), കുവലയാശ്വം (പുരാണത്തിലെ ഒരു കുതിര), കുവലയിനി (ആമ്പൽപ്പൊയ്ക), കുവലയേശൻ (ഭൂമണ്ഡലത്തിന്റെ യജമാനൻ - രാജാവ്)

ഉദ്ധാരണം തിരുത്തുക

  1. 'കാമോല്ലാസാനുകൂലാം കുവലയബഹളാമോദസൗഭാഗ്യദാത്രീം' - ദക്ഷയാഗം ആട്ടക്കഥ
  2. 'കുവലയവിലോചനേ' - നളചരിതം ആട്ടക്കഥ
"https://ml.wiktionary.org/w/index.php?title=കുവലയം&oldid=552896" എന്ന താളിൽനിന്ന് ശേഖരിച്ചത്