മലയാളം തിരുത്തുക

നാമം തിരുത്തുക

കൂറ

  1. വസ്ത്രം, തുണി;
  2. മുഷിഞ്ഞതോ കീറിയതോ ആയ തുണി;
  3. ഉടുപ്പ്;
  4. മാറാപ്പ്;
  5. കൊടിത്തുണി, പതാക; കൂറയും പവിത്രവും = ക്ഷേത്രങ്ങളിൽ ഉത്സവാദിവിശേഷം സംബന്ധിച്ചു തന്ത്രിക്കും മറ്റും കൊടുക്കുന്ന വസ്ത്രവും പവിത്രവും; കൂറയിടുക = കൊടിക്കൂറ തൂക്കുക;
  6. ആരംഭിക്കുക; കൂറവലിക്കുക = കൊടിക്കൂറ ഇറക്കുക;
  7. അവസാനിക്കുക; (പ്ര.) കൂറവിറ്റു കൂത്തു കാണുക = കഴിവിനപ്പുറമുള്ള ആഡംബരം കാണിക്കുക

നാമം തിരുത്തുക

കൂറ

പദോൽപ്പത്തി: <കൂറ
  1. ശീലപ്പേൻ, പേൻ;
  2. പാറ്റ; (പ്ര.) കൂറയരിക്കുക = ദാരിദ്ര്യം ബാധിക്കുക; കൂറ കപ്പലിൽ പോയപോലെ (പഴഞ്ചൊല്ല്);
  3. നിസ്സാരസാധനം

നാമം തിരുത്തുക

കൂറ

  1. ഊറയ്ക്കിട്ട് തോൽ പാകപ്പെടുത്തി ചായം പിടിപ്പിക്കൽ
"https://ml.wiktionary.org/w/index.php?title=കൂറ&oldid=539772" എന്ന താളിൽനിന്ന് ശേഖരിച്ചത്