മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

കർത്താവ്

പദോൽപ്പത്തി: (സംസ്കൃതം) കർത്യ
  1. ഉണ്ടാക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ, രചയിതാവ്. (സ്ത്രീ.) കർത്ത്രി, ഉദാ. വംശത്തിന്റെ കർത്താവ്, വ്യാകരണത്തിന്റെ കർത്താവ്, സൃഷ്ടികർത്താവ്, ഭരണകർത്താവ്;
  2. സ്രഷ്ടാവ്, ജനയിതാവ്;
  3. പ്രഭു, നാഥൻ;
  4. പുരോഹിതൻ;
  5. വിഷ്ണു;
  6. ബ്രഹ്മാവ്;
  7. ശിവൻ;
  8. അവകാശി;
  9. (ക്രിസ്തുമതം) ദൈവം, ഈശോമിശിഹ, (പ്ര.) കർത്താവിൽ നിദ്രപ്രാപിക്കുക, മരിക്കുക;
  10. (വ്യാകരണം) ഒരു പ്രവൃത്തി ചെയ്യുന്ന ആൾ, ക്രിയാവ്യാപാരത്തിന്നു ആശ്രയമായ കാരകം, കാരകങ്ങളിൽ പ്രധാനമായത്, ആഖ്യ (:ഉദാ: പക്ഷി ചിലച്ചു. (ഇതിൽ പക്ഷി എന്നത് കർത്താവ്))
  11. നായന്മാരിൽ ചില കുടുംബക്കാർക്കുള്ള സ്ഥാനപ്പേർ
വിക്കിപീഡിയയിൽ
കർത്താവ് (വ്യാകരണം) എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=കർത്താവ്&oldid=550361" എന്ന താളിൽനിന്ന് ശേഖരിച്ചത്