ഒരു പട്ടി (ലാബ്രഡോർ)

മലയാളം തിരുത്തുക

പുരാതന കാലം മുതൽ മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ് പട്ടി . വേട്ടയ്ക്ക് വേണ്ടി മെരുക്കിയെടുത്തുപയോഗപ്പെടുത്തിയിരുന്ന പട്ടികൾ മാനുഷ്യനുമായി ഇണങ്ങിച്ചേർന്നതിനു ശഷം കാലാന്തരം ;ളർത്തു മൃഗമായി മാറുകയായിരുന്നു

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

പട്ടി (ബഹുവചനം പട്ടികൾ)

വിക്കിപീഡിയയിൽ
പട്ടി എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ഒരു വീട്ടുമൃഗം, നായ (തെക്കൻ കേരളത്തിൽ ആൺപട്ടി പെൺപട്ടി എന്നു ലിംഗഭേദം കാണിക്കാൻ വേർതിരിച്ചു പ്രയോഗം. വടക്കൻ പ്രദേശങ്ങളിൽ 'നായ' എന്ന പദം പുല്ലിംഗത്തിലും 'പട്ടി' നായ്‌വർഗത്തിലെ പെണ്ണിനെകുറിക്കാനും);
  2. Canis ജനുസില്പ്പെട്ട ഒരു മൃഗം (ഒരുപക്ഷേ ചെന്നായയിൽനിന്ന് വംശഭേദം സംഭവിച്ചതും മനുഷ്യൻ ആയിരക്കണക്കിനു വർഷങ്ങൾ മെരുക്കിവളർത്തിയതുമാവാം); പലതരം പട്ടിവർഗ്ഗങ്ങളുണ്ട്. ശാസ്ത്രീയനാമം: Canis lupus familiaris.
  3. (ആലങ്കാരികം) അന്യനെ ആശ്രയിച്ചുകഴിയുന്നവൻ, പൗരുഷമില്ലാത്തവൻ, ഉപജീവനമാർഗമില്ലാത്തവൻ
  4. (ശകാരവാക്കായും പ്രയോഗം); മോശപ്പെട്ടത്, തരം താണത് (ഉദാ: പട്ടിമാട്)).

പ്രയോഗങ്ങൾ തിരുത്തുക

  1. പെൺപട്ടി

നാമം തിരുത്തുക

പട്ടി

  1. തൊഴുത്ത്
  2. കൂലിസ്ഥലം, കൂലി
  3. വേലൻ
  4. വ്യഭിചാരി

പഴഞ്ചൊല്ലുകൾ തിരുത്തുക

കുരയ്ക്കും പട്ടി കടിക്കില്ല

കടിയാ പട്ടികൾ നിന്നു കുരച്ചാൽ
വടിയാലൊന്നു തിരണ്ടാൽ മണ്ടും (നമ്പ്യാർ)

പര്യായങ്ങൾ തിരുത്തുക

  1. കൗലേയകം
  2. സാരമേയം
  3. കുക്കുരം
  4. ദംശകം
  5. ശുനകം
  6. ഭഷകം
  7. ശ്വാവ്
  8. ശുനി
  9. ശ്വാനൻ

തർജ്ജമകൾ തിരുത്തുക

\

"https://ml.wiktionary.org/w/index.php?title=പട്ടി&oldid=549179" എന്ന താളിൽനിന്ന് ശേഖരിച്ചത്