ആയം
- പദോൽപ്പത്തി: ആയുക
- ഉന്നം, ലാക്ക്;
- മെയ്വഴക്കം, ഊക്ക്, ഗതിവേഗം;
- ഒരുക്കം, ഒരുമ്പെടൽ, ഒരുമ്പാട്;
- ഒരുവശത്തേയ്ക്കുള്ള ചായ്വ്
ആയം
- പദോൽപ്പത്തി: (സംസ്കൃതം) ആയ
- വന്നുചേരൽ, അടുത്തുവരൽ;
- വരവ്, കരം, ചുങ്കം, മുതലെടുപ്പ്, ആദായം, ധനാർജനം; ക്ഷ് വ്യയം;
- (ജ്യോ0 പതിനൊന്നാം ഭാവം;
- ചൂതുകരു;
- ഒരു വസ്തുവിന്റെ പിണ്ഡത്തെയും പ്രവേഗത്തേയും ഗുണിച്ചുകിട്ടുന്ന ഫലം