എടുപ്പ്
മലയാളം
തിരുത്തുകനാമം
തിരുത്തുകഎടുപ്പ്
- പദോൽപ്പത്തി: <എടുക്കുക
- എടുക്കൽ, ശേഖരിക്കൽ. ഉദാ: വിളവെടുപ്പ്, നറുക്കെടുപ്പ്, നെല്ലെടുപ്പ്, മുതലെടുപ്പ്;
- സ്വീകരിക്കൽ
- പൊക്കിപ്പിടിക്കൽ, ഉയർച്ച. ഉദാ: തലയെടുപ്പ്;
- ഒരു രോഗം;
- നികുതി;
- ഇടുപ്പ്, എളി;
- കെട്ടിടം;
- അന്തസ്സ്, അഹംഭാവം;
- തവണ, പ്രാവശ്യം;
- വിധവയെ വിവാഹം ചെയ്യുന്ന വെള്ളാളൻ തന്റെ ചരമത്തിലോ വിവാഹമോചനത്തിലോ അവളുടെ ചെലവിനുള്ളതു കൊടുത്തു കൊള്ളാമെന്നു സമ്മതിച്ച് എഴുതുന്ന പത്രം;
- (സംഗീതം) ശബ്ദം ഉയർത്തൽ;
- (സംഗീതം) താളത്തിന്റെ ദശപ്രാണങ്ങളിൽ ഒന്ന്