മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

ധാതുരൂപം തിരുത്തുക

  1. കഴിയുക
  2. കഴിക്കുക

നാമം തിരുത്തുക

കഴി

  1. കഴിവ്, ത്രാണി, സാധ്യത, ശേഷി

നാമം തിരുത്തുക

കഴി

പദോൽപ്പത്തി: <കൈയ്
  1. നെയ്യേണ്ടുന്ന നൂല് പ്രത്യേക അളവിൽ ചുറ്റിക്കെട്ടിയത്;
  2. നുകക്കൈ, നുകത്തിന്റെ തുളയിൽ ഇടുന്ന മരയാണി;
  3. മച്ചുപലകകളുടെ വിടവു മറയത്തക്കവണ്ണം തുലാത്തിന്മേൽ വിലങ്ങനെ പണിതുകൊള്ളിക്കുന്ന പട്ടിക, തട്ടുപട്ടിക, ചേന്തി, തുലാക്കയ്യ്;
  4. തൂമ്പായുടെയോ കോടാലിയുടേയോ കയ്യ്

നാമം തിരുത്തുക

കഴി

  1. കയം;
  2. ഉപ്പളം;
  3. ഉപ്പിൽകലർന്നിരിക്കുന്ന അഴുക്ക്;
  4. ചളി, ചളികലങ്ങിയ വെള്ളം;
  5. ഓരുമണ്ണ്. ഉദാ: കഴിക്കണ്ടം, കഴിനിലം;
  6. അഴി, വേലിയേറ്റപ്പുഴ
"https://ml.wiktionary.org/w/index.php?title=കഴി&oldid=551745" എന്ന താളിൽനിന്ന് ശേഖരിച്ചത്