കഴിയുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകകഴിയുക
- അവസാനിക്കുക, തീരുക, കടന്നുപോകുക (സ്ഥലം, കാലം സംഭവങ്ങൾ തുടങ്ങിയവ). ഉദാ: ജോലികഴിയുക; കഴിഞ്ഞവാറ്, കഴിഞ്ഞാറെ = കഴിഞ്ഞപ്പോൾ;
- ചാവുക, മരിക്കുക. കഥകഴിയുക = മരിക്കുക;
- ശേഷിയുണ്ടാവുക, സാധിക്കുക, ചെയ്യാൻ സാമർഥ്യമുണ്ടാകുക, ആവുക ഉദാ: പറയാൻ കഴിയുക;
- ജീവിതവൃത്തി നടക്കുക, ജീവിക്കുക;
- താമസിക്കുക;
- നടക്കുക, സാധിതമാവുക, സംഭവിക്കുക. ഉദാ: വിവാഹം കഴിക്കുക;
- ഒഴുകുക, വാർന്നുപോകുക;
- ഉതിരുക, പൊഴിയുക;
- അഴിയുക, വേർപെടുക, ഊരുക