മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

ക്രിയ തിരുത്തുക

കൂട്ടുക

പദോൽപ്പത്തി: കൂടുക > പ്രയോ.
  1. ചേർക്കുക, കലർത്തുക;
  2. ഉള്ളതിനോടു വീണ്ടും ചേർക്കുക, വർധിപ്പിക്കുക, ശേഖരിക്കുക;
  3. കൂട്ടാൻ' ആയി (കറിയായി) ഉപയോഗിക്കുക, ഭക്ഷണത്തോടു ചേർത്തു കഴിക്കുക;
  4. അടുപ്പിക്കുക, യോജിപ്പിക്കുക;
  5. പുറപ്പെടുവിക്കുക, ഉണ്ടാക്കുക (ശബ്ദം എന്നപോലെ), ഉദാ. മുറവിളികൂട്ടുക, ബഹളം കൂട്ടുക;
  6. ഒരുക്കുക, തയ്യാറാക്കുക;
  7. പല ഘടകങ്ങൾ ച്ര്ത്തിണക്കി നിർമിക്കുക;
  8. (ഗണിത.) സംഖ്യകൾ തമ്മിൽ ചേർക്കുക, സങ്കലനകിയ നടത്തുക;
  9. കണക്കാക്കുക, വിചാരിക്കുക. (പ്ര.) അടിച്ചുകൂട്ടുക = ചവറുകൾ തൂത്തു കൂമ്പാരമാക്കുക;
  10. പുതുതായി ഉണ്ടാക്കുക (കൂര, കട്ടിള എന്നിവപോലെ ). എഴുതിക്കൂട്ടുക = ധാരാളമായി എഴുതുക. ഒഴിച്ചുകൂട്ടുക = ഒഴിവാക്കുക്;
  11. ദ്രാവകരൂപത്തിലുള്ള കറിചേർത്തു ഭക്ഷിക്കുക, കഴിച്ചുകൂട്ടുക = അരിഷ്ടിച്ചു ജീവിക്കുക. വായ്കൂട്ടുക = വായടയ്ക്കുക, കൂട്ടി അയയ്ക്കുക = ഭർത്താവൊന്നിച്ചു നവവധുവിനെ അയയ്ക്കുക;
  12. യാത്രയിലും മറ്റും സഹായത്തിന് ആളീയയ്ക്കുക. കൂട്ടിക്കുരുക്കുക = അപകടത്തിലാക്കുക, കൂട്ടിക്കുഴയ്ക്കുക = കുഴപ്പമുണ്ടാകത്തക്കവണ്ണം ചേർക്കുക, ക്രമവും മുറയും ഇല്ലാതെ സമ്മിശ്രപ്പെടുത്തുക. കൂട്ടിക്കുഴയ്ക്കുക = മർദിച്ചുചേർക്കുക; കൂട്ടിക്കൊടുക്കുക = പതിവുൾലതിലധികം കൊടുക്കുക, വർധിപ്പിക്കുക;
  13. എരിപിടിപ്പിക്കുക, ഏഷണി പറയുക;

നാമം തിരുത്തുക

കൂട്ടുക

  1. സമ്പാദിക്കുക
"https://ml.wiktionary.org/w/index.php?title=കൂട്ടുക&oldid=552925" എന്ന താളിൽനിന്ന് ശേഖരിച്ചത്