ഉച്ചാരണം

തിരുത്തുക

വിശേഷണം

തിരുത്തുക

കൃതി

പദോൽപ്പത്തി: (സംസ്കൃതം) കൃതിൻ
  1. ചെയ്യുന്ന, പ്രവർത്തിക്കുന്ന;
  2. അറിവുള്ള, വിദ്യയുള്ള;
  3. സാമർഥ്യമുൾല;
  4. നന്മയുള്ള, ഗുണമുള്ള

കൃതി

പദോൽപ്പത്തി: (സംസ്കൃതം) കൃതി
  1. പ്രവൃത്തി;
  2. സൃഷ്ടിക്കൽ, ഉണ്ടാക്കൽ;
  3. (വ്യാകരണം) ക്രിയാവാചകശബ്ദം, ക്രിയ;
  4. സാഹിത്യസൃഷ്ടി, കലാസൃഷ്ടി;
  5. ഒരു ഛന്ദസ്സ്;
  6. ഇരുപത് എന്ന സംഖ്യ;
  7. ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടുതന്നെ ഗുണിച്ചുകിട്ടിയ തുക, വർഗം;
  8. (നാട്യ.) നിർവഹണസന്ധിയുടെ അംഗങ്ങളിൽ ഒന്ന്, ലബ്ധമായ കാര്യത്തെ സ്വീകരിക്കുന്നത്

കൃതി

പദോൽപ്പത്തി: (സംസ്കൃതം)
  1. ഹിംസ, നിഗ്രഹം

കൃതി

പദോൽപ്പത്തി: (സംസ്കൃതം) കൃതിൻ
  1. പ്രവൃത്തിയിൽ സാമർഥ്യമുള്ളവൻ, വിദ്വാൻ;
  2. ഉദ്ദേശ്യം നിറവേറ്റിയവൻ, സംതൃപ്തൻ, പുണ്യാത്മാവ്;
  3. വിദർഭന്റെ മകനായ ലോമപാദന്റെ പുത്രൻ;
  4. നഹുഷന്റെ പുത്രൻ;
  5. മിഥിലയിലെ ഒരുരാജാവ്, ശതധ്വജന്റെ പുത്രൻ;
  6. വിഷ്ണു. (സ്ത്രീ.) കൃതിനി
"https://ml.wiktionary.org/w/index.php?title=കൃതി&oldid=552943" എന്ന താളിൽനിന്ന് ശേഖരിച്ചത്