കെട്ടുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകകെട്ടുക
- ചരട് കയറ് മുതലായവ തമ്മിലോ അവകൊണ്ടു മറ്റു വസ്തുക്കളെയോ ചുറ്റിമുറുക്കുക, ബന്ധിക്കുക;
- വിവാഹം കഴിക്കുക;
- കല്ല് തടി തുടങ്ങിയ വസ്തുക്കളുപയോഗിച്ചു നിർമിക്കുക. (വീട്, മതിൽ എന്നിവപോലെ);
- രചിക്കുക (കഥയോ മറ്റോ എഴുതിയുണ്ടാക്കുക);
- ഉണ്ടാക്കുക, നിർമിക്കുക;
- പണം അടയ്ക്കുക. ഉദാ. കരം കെട്ടുക;
- സ്വർണം വെള്ളി മുതലായവകൊണ്ടു നിർമിക്കുക, ലോഹത്തകിട് പൊതിയുക, രത്നങ്ങളും മറ്റും പതിക്കുക (ആഭരണങ്ങളിൽ എന്ന പോലെ);
- ഓല പുല്ല് എന്നിവകൊണ്ട് മേൽക്കൂര മേയുക;
- വേഷം അണിയുക, അഭിനയിക്കുക. (പ്ര.) കെട്ടിക്കാണിക്കൽ = ഇല്ലാത്ത പ്രൗഡികാട്ടൽ, വേഷംകെട്ടൽ (ദൃശ്യകലാരൂപങ്ങളിൽ അഭിനേതാക്കളെന്നപോലെ); കെട്ടിക്കിടക്കുക = കൂട്ടം കൂടി അടിഞ്ഞുകിടക്കുക;
- കാത്തുകിടക്കുക;
- (വെള്ളമ്പോലെ) ഒഴുകാതെ കിടക്കുക, ഒരിടത്തു തങ്ങിക്കിടക്കുക;
- (വ്യാപാരം) ചരക്ക് വിറ്റഴിയാതെ കിടക്കുക;