പട്ടം
മലയാളം
തിരുത്തുകവിക്കിപീഡിയ
നാമം
തിരുത്തുകപട്ടം
- വീതികുറഞ്ഞു നീളത്തിലുള്ള തുണി
- അരയിൽക്കെട്ടുന്ന വീതികുറഞ്ഞ കച്ച;
- വസ്ത്രം, പട്ടുവസ്ത്രം;
- പട്ടുമുതലായവയുടെ ചീന്ത് (തലപ്പാവുകെട്ടാൻ ഉപയോഗം);
- തുണി പട്ട് മുതലായവകൊണ്ടു കെട്ടിയുണ്ടാക്കുന്ന തലപ്പാവ്;
- കിരീടം, രാജാവിന്റെയും മറ്റും തലപ്പാവ്;
- രാജാക്കന്മാർക്കും ക്രിസ്തീയ വൈദികർക്കും മറ്റും ഉള്ള സ്ഥാനം (തലപ്പാവോ കിരീടമോ അണിയുന്നത് സ്ഥാനാരോഹണച്ചടങ്ങുകളുടെ ഭാഗമാകയാൽ).
- പദവി
- രാജശാസനങ്ങളും മറ്റും രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ചെമ്പുതകിട് (വീതികുറഞ്ഞ നീണ്ട തകിടുകൾ ഉപയോഗിച്ചിരുന്നതിനാൽ);
- രാജശാസനം; പ്രമാണം, രേഖ;
- സ്ത്രീകൾ നെറ്റിയിൽ അണിയുന്ന ഒരു ആഭരണം;
- ആഭരണങ്ങളുടെ പരന്ന ആകൃതിയുള്ള ഭാഗം;
- (ആനയുടെ) നെറ്റിപ്പട്ടം;
പ്രയോഗങ്ങൾ
തിരുത്തുകനാമം
തിരുത്തുകപട്ടം
- കാറ്റത്തു പറപ്പിക്കുന്ന ഒരു കളിക്കോപ്പ്; പരന്നു ദീർഘചതുരമായ ആകൃതിയുള്ള വസ്തു;
- നാൽക്കവല;
- ദീർഘചതുരമായ ആകൃതിയുള്ള ഇരിപ്പിടം (ഒരുതരം കസേര, പീഠം മുതലായവയെ കുറിക്കുന്നു)
നാമം
തിരുത്തുകപട്ടം
- കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു സ്ഥലം