എത്തുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകഎത്തുക
- ചെന്നുചേരുക, ചെന്നുപറ്റുക, പ്രാപിക്കുക;
- പ്രാപ്തമാക്കുക, തികയുക (കാലമെന്നപോലെ) ഉദാ: പരീക്ഷാഘട്ടം എത്തുക, കാലം എത്തുക;
- ഏതെങ്കിലും ഒരു സ്ഥാനം വരെ നീണ്ടുകിടക്കുക. ഉദാ: ഉപ്പൂറ്റിവരെ എത്തുന്ന തലമുടി;
- തൊടുവാൻ തക്കവിധം ആകുക. ഉദാ: കൊമ്പിൽനിന്നു പൂപറിക്കാൻ കൈ എത്തുകയില്ല. എത്തിയാൽ കുടുമ, അല്ലെങ്കിൽ കാൽ. എത്താത്തകമ്പിൽ പറിയാത്ത വള്ളി. കയ്യ് എത്താത്ത മുന്തിരിങ്ങ പുളിക്കും (പഴഞ്ചൊല്ല്);
- അടുത്തുവരിക. ഉദാ: ഒപ്പം എത്തുക;
- കാൽവിരൽ കുത്തി പൊങ്ങുക. ഉദാ: എത്തിനോക്കുക;
- വന്നുഭവിക്കുക, വന്നുകൂടുക, സംഭവിക്കുക;
- കിട്ടുക, കൈവരുക;
- അവസാനിക്കുക, ഒടുങ്ങുക, തീരുക. മാറാത്ത വ്യാധിക്കു എത്താത്ത മരുന്ന് (പഴഞ്ചൊല്ല്)
ക്രിയ
തിരുത്തുകഎത്തുക
- പദോൽപ്പത്തി: (തമിഴ്) എത്തുതല്