വിശേഷണം

തിരുത്തുക

കണ്ട

പദോൽപ്പത്തി: കാണുക
  1. (ഭൂ.പേരെച്ചം) കാഴ്ചയിൽപ്പെട്ട. ലിംഗവചനപ്രത്യയങ്ങൾചേർത്തു കണ്ടവൻ,-വൾ, -ത് ഇത്യാദിരൂപങ്ങളും കണ്ടപോലെ, കണ്ടമാനം, കണ്ടിടത്ത് ഇത്യാദി അവ്യയവങ്ങളും ഉണ്ടാകുന്നു;
  2. യാദൃശ്ച്ഛികമായി കണ്ണിൽപ്പെട്ട, വല്ല, ഏതെങ്കിലും;
  3. നേടിയ. ഉദാ: അപ്പൻ കണ്ടമുതൽ. (പ്ര) കണ്ടകടച്ചാണി = ഏതെങ്കിലുമൊക്കെ. കണ്ടവൻ = അന്യൻ

കണ്ട

പദോൽപ്പത്തി: (സംസ്കൃതം) കണ്ഠ
  1. മുകൾഭാഗം, മണ്ട, തെങ്ങ് കമുക് മുതലായവയുടെ അഗ്രഭാഗത്ത് ഓലകൾ തടിയോട് ചേരുന്നിടം;
  2. കഴുത്ത്, തല

കണ്ട

പദോൽപ്പത്തി: (സംസ്കൃതം) കന്ദ
  1. കിഴങ്ങ്

കണ്ട

  1. കണ്ടൽ
  2. നമ്പിടിമാരുടെ 18 സംഘങ്ങളിൽ ഒന്ന്
"https://ml.wiktionary.org/w/index.php?title=കണ്ട&oldid=302590" എന്ന താളിൽനിന്ന് ശേഖരിച്ചത്