ഉച്ചാരണം

തിരുത്തുക

കലങ്ങുക

  1. ഇളകി മറിയുക (വെള്ളം പോലെ), ക്ഷോഭിക്കുക (കടൽപോലെ) ഇളകി തെളിവില്ലാതാവുക, നിറവ്യത്യാസം ഉണ്ടാവുക, (പ്ര.) കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക = ഒരാളുടെ വിഷമം പിടിച്ച പരിതസ്ഥിതി മുതലെടുക്കുക, ചൂഷണം ചെയ്യുക;
  2. വെള്ളത്തിലോ മറ്റു ലായകങ്ങളിലോ അലിഞ്ഞു ചേരുക, അലിയുക;
  3. (ഭയകോപാദികൾകൊണ്ട്) മനസ്സ് ലകുഷമാവുക, കുഴങ്ങുക, കണ്ണിനു നിറവ്യത്യാസം വരിക, വേദനിക്കുക, വിഷമിക്കുക, ഉദാ. മനം കലങ്ങുക, കണ്ണു കലങ്ങുക ഇത്യാദി;
  4. പിണങ്ങുക, വിരോധമാവുക;
  5. അലസുക, ഉദാ. ഗർഭം കലങ്ങുക;
  6. ഞെരിഞ്ഞുതകരുക, ചതയുക, ഉദാ. വീണു ചങ്കുകലങ്ങി, (പ്ര.) കലങ്ങിത്തെളിയുക, കലങ്ങിത്തെളിയുമ്പോൾ കരടു നീങ്ങും. (പഴഞ്ചൊല്ല്)
"https://ml.wiktionary.org/w/index.php?title=കലങ്ങുക&oldid=551711" എന്ന താളിൽനിന്ന് ശേഖരിച്ചത്