കാളി

പദോൽപ്പത്തി: <കാളുക
  1. (ഭൂൃൂപം)

കാളി

പദോൽപ്പത്തി: (സംസ്കൃതം) കാലീ
  1. ദുർഗയുടെ ഒരു രൂപം. കാളിപ്പണം തൂളിപ്പോകും (പഴഞ്ചൊല്ല്) = ദേവന്റെ മുതലെടുത്താൽ നാശമുണ്ടാകും;
  2. കറുപ്പുനിറം;
  3. മഷി;
  4. കാർമേഘനിര;
  5. രാത്രി;
  6. അപവാദം, അപഖ്യാതി;
  7. പാർവതി;
  8. സത്യവതി, വ്യാസന്റെ മാതാവ് (കാളിന്ദിയിൽ മത്സ്യരൂപം ധരിച്ചുകിടന്നിരുന്ന അദ്രിയെന്ന അപ്സരസ്സ് വസുവിന്റെ ബീജം വിഴുങ്ങിയതിൽനിന്നുണ്ടായ പുത്രി);
  9. പതിനാറു മഹാവിദ്യകളിൽ ഒന്ന്;
  10. ഒരു സ്ത്രീ നാമം;
  11. പാമ്പിന്റെ നാലുവിഷപ്പല്ലുകളിൽ ഒന്നിന്റെ പേര് (കരാളി എന്നും);
  12. അഗ്നിദേവതയുടെ ഏഴുജിഹ്വകളിൽ ഒന്ന്;
  13. ഭീമസേനന്റെ ഒരു ഭാര്യ, സർവഗതന്റെ മാതാവ്; യമന്റെ ഒരു സഹോദരി; പാൽപ്പുഴു; ഒരുതരം [[വാ(പഴഞ്ചൊല്ല്)]; അമരി; കരിം ജീരകം; ത്രികോൽപ്പക്കൊന്ന; തേക്കിട; തുവരി മണ്ണ്; കാളാഞ്ജനി; മണിത്തക്കാളി; പെരും ജീരകം; ഒരുജാതിപ്പയറ്; ഒരിനം നെൽവിത്ത്; പെൺപന്നി
"https://ml.wiktionary.org/w/index.php?title=കാളി&oldid=403619" എന്ന താളിൽനിന്ന് ശേഖരിച്ചത്