കൊത്ത്
മലയാളം
തിരുത്തുകധാതുരൂപം
തിരുത്തുകനാമം
തിരുത്തുകകൊത്ത്
- പദോൽപ്പത്തി: <കൊത്തുക
- കൂർത്തഭാഗം ശക്തിയായി മുട്ടിച്ച് മുറിവുണ്ടാക്കുകയോ ഇറുക്കി എടുക്കുകയോ ചെയ്യൽ (പക്ഷികൾ ചുണ്ടുകൊണ്ടെന്നപോലെ);
- സർപ്പം മുതലായ ചില ജീവികളുടെ കടി;
- കൊത്തു പണി;
- കിളയ്ക്കൽ. കൊത്തു കഴിഞ്ഞാൽ പത്തോണക്ക് (പഴഞ്ചൊല്ല്);
- കോടാലി, വെട്ടുകത്തി മുതലായവ കൊണ്ടുള്ള വെട്ട്, മുനയുള്ള പണിയായുധങ്ങൾ കൊണ്ടുള്ള പ്രയോഗം;
- സ്വർണത്തിന്റെ മാറ്ററിയുവാൻ ഉണ്ടാക്കുന്ന അടയാളം, ആണിക്കൊത്ത്;
- കഷണം, മരത്തിന്റെ ചെറിയ കൊമ്പ്, ഉദാ. മാങ്കൊത്ത്;
- ചതച്ചു നീരെടുത്തശേഷം ബാക്കിയുള്ളത്, പിശട്, ചണ്ടി, പിണ്ടി, ഉദാ. മരച്ചീനിക്കൊത്ത്, തേങ്ങാക്കൊത്ത്;
- മദ്യപിക്കൽ;
- ഉപയോഗശൂന്യമായ വസ്തു. (പ്ര.) കൊത്തും കൊയ്യാലും = തേങ്ങ വെട്ടുന്നതിനു കൊടുക്കുന്ന പ്രതിഫലം; കൊത്തും കോളുമൊക്കുക = സാഹചര്യങ്ങൾ അനുകൂലമാവുക; കൊത്തുകളി = കൊത്തങ്കല്ലുകളി
നാമം
തിരുത്തുകകൊത്ത്