മലയാളം തിരുത്തുക

നാമം തിരുത്തുക

കർക്കടം

പദോൽപ്പത്തി: (സംസ്കൃതം) കർകടക
  1. ഞണ്ട്;
  2. (ചിങ്ങം മുതൽ കണക്കാക്കുന്ന) കൊല്ലവർഷത്തിലെ അവസാന മാസം. കർക്കടകച്ചേമ്പ് കട്ടെങ്കിലും തിന്നണം. കർക്കടകം തീർന്നാൽ ദുർഘടം തീർന്നു. (പഴഞ്ചൊല്ല്); കർക്കടകക്കൂരി = വേനൾക്കലത്തു വെള്ളം കിട്ടാതെ വളരുകകൊണ്ട് വലുപ്പം കുറഞ്ഞ് കർക്കടകമാസത്തിൽ വിളയുന്ന തേങ്ങ;
  3. (ജ്യോ.) ഒരു രാശി (സ്വരൂപം ഞണ്ടിനെപ്പോലെയാകയാൽ) കർക്കടകരാശി;
  4. കൂവളം;
  5. കരിമ്പ്;
  6. താമരക്കിഴങ്ങ്;
  7. പാൽച്ചുര;
  8. മലങ്കാര;
  9. കർക്കടവൃക്ഷം;
  10. കൊളുത്ത് തുലാക്കോലിന്റെ അറ്റത്തുള്ള വളഞ്ഞ ഭാഗം;
  11. കീലം;
  12. ഒരുതരം ആയുധം;
  13. ഒരു കൈമുദ്ര, രണ്ടുകൈകളുടെയും വിരലുകൾ കോർത്തുപിടിച്ചുകൊണ്ടുള്ളത്; പലതരം എല്ലൊടിവു(കാണ്ഡഭഗ്നം)കളിൽ ഒന്ന്, എല്ലിന്റെ രണ്ടുഭാഗവും താണു മധ്യം പൊങ്ങി ഞണ്ടുപോലെയിരിക്കുന്നത്; വരണ്ടപ്പക്ഷി; ഒരു നാഗം; ഒരുതരം ജ്വരം; ഒരുജാതി രതിബന്ധം;
  14. വ്യാസാർധം
"https://ml.wiktionary.org/w/index.php?title=കർക്കടം&oldid=403807" എന്ന താളിൽനിന്ന് ശേഖരിച്ചത്