മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

ക്രിയ തിരുത്തുക

മുക്കുക

  1. വെള്ളത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ താഴ്ത്തുക;
  2. പ്രയാസമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുതരം ശബ്ദം പുറപ്പെടുവിക്കുക;
  3. വായു കീഴ്പ്പോട്ട് അമർത്തിവിടുക;
  4. കിണറ്റിൽ നിന്നും മറ്റും വെള്ളം കോരുക;
  5. സ്വർണവും മറ്റും പൂശുക;
  6. ചായം തേക്കുക;
  7. തിളച്ച നെയ്യിലും മറ്റും വിരൽ മുക്കി സത്യം ചെയ്യുക. (പ്രയോഗത്തിൽ) മുക്കിമൂളി, മുക്കിയും മൂളിയും = വളരെ ക്ലേശിച്ച്‌. മുക്കിത്തെളിക്കുക = തിളച്ച എണ്ണയിൽ കൈ മുക്കി കള്ളം തെളിയിക്കുക. മുക്കിത്തിന്നുക = ചോറോ മറ്റോ കറിയുടെ ചാറിൽ തൊട്ട് തിന്നുക. മുക്കിച്ചുമന്നാൽ നക്കിത്തിന്നാം (പഴഞ്ചൊല്ല്)

തർജ്ജമകൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=മുക്കുക&oldid=551547" എന്ന താളിൽനിന്ന് ശേഖരിച്ചത്