ഊട്ട്

പദോൽപ്പത്തി: ഊൺ,ഊട്ടുക
  1. ഭക്ഷണം;
  2. അന്നദാനം, സദ്യ, ബ്രാഹ്മണ ർക്കു സദ്യ. ഊട്ടിൽ ഉണ്ട് തോട്ടിൽ കൈകഴുകുക. ഊട്ടുക്കുമുമ്പും ചൂട്ടുക്കുപിമ്പും. ഊട്ടുക്കുവന്നവൻ പെണ്ണുക്കു മാപ്പിള (പഴഞ്ചൊല്ല്);
  3. ഊട്ടു കഴിക്കുക = മരിച്ച ആളിന്റെ പിണ്ഡം കഴിക്കുക;
  4. ക്ഷേത്രങ്ങളിലും കാവുകളിലും മറ്റും നടത്തുന്ന ഒരു വഴിപ്പാട്, ഉദാ: കാളിയൂട്ട്. കർക്കടകമാസത്തിൽ രണ്ട് ഓണം, ഇല്ലന്നിറയും വാവൂട്ടും (പഴഞ്ചൊല്ല്);
  5. ഭക്ഷണശാല, ഊട്ടുപുര;
  6. അടിച്ചുപറ്റിക്കുന്ന ഇരുമ്പ്. (..)

തർജ്ജമകൾ

തിരുത്തുക

ഇംഗ്ലീഷ്:

  1. food
  2. free meals given in temples

വ്യാകരണം

തിരുത്തുക
  1. ഓട്ട്, ഉദാ: മേലൂട്ട് = മേലോട്ട്
"https://ml.wiktionary.org/w/index.php?title=ഊട്ട്&oldid=403787" എന്ന താളിൽനിന്ന് ശേഖരിച്ചത്