കാമം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകകാമം
- പദോൽപ്പത്തി: (സംസ്കൃതം)
- ഇച്ഛ, ആഗ്രഹം, അഭിലാഷം;
- സ്നേഹം, പ്രേമം;
- ഇച്ഛിക്കപ്പെടുന്നത്, സ്നേഹിക്കപ്പെടുന്ന അല്ലെങ്കിൽ സുഖപ്രദമായ വസ്തു;
- വിഷയേച്ഛ, പുരുഷാർഥങ്ങളിൽ മൂന്നാമത്തേത്;
- കാമക്രോധലോഭമോഹമദമാത്സര്യങ്ങൾ എന്ന ഷശ്വർഗത്തിൽ ഒന്ന്;
- ലൈംഗിക സുഖാനുഭവത്തിനുള്ള ആഗ്രഹം;
- കാമവികാരം;
- സുഖം, സുഖാനുഭവം;
- ഫലാകാംക്ഷ;
- പന്തയ വസ്തു;
- ഒരുജാതി മാവ്;
- ഒരു പുണ്യതീർഥം;
- ക്രൗഞ്ചപർവതത്തിന്റെ ഒരു ശിഖരം; ശുക്ലം; ഒരുതരം ക്ഷേത്ര മാതൃക; (ജ്യോ) ഏഴാംഭാവം
അവ്യയം
തിരുത്തുക- പദോൽപ്പത്തി: (സംസ്കൃതം)