കാളിക
മലയാളം
തിരുത്തുകനാമം
തിരുത്തുകകാളിക
- പദോൽപ്പത്തി: (സംസ്കൃതം) കാലികാ
- കറുപ്പുനിറം;
- മഷി;
- കറുത്തവൾ;
- പരാശക്തിയുടെ ഒരു ഭാവം, കാളി;
- ആദിപരാശക്തി;
- ഭുവനേശ്വരി;
- ഭഗവതി;
- ഭദ്രകാളി;
- പാർവതി;
- മേഘമാല;
- മഴക്കാറ്;
- മാഞ്ചി;
- കാകോളി;
- അമരി;
- കരിഞ്ജീരകം;
- തേക്കിട;
- കൈപ്പൻപടവലം; കർക്കടകശൃംഗി; കൂട്ടുചേരുവകൊണ്ടുള്ള സ്വർണദോഷം; മദ്യം; തവണയായികൊടുക്കുന്ന വില; നിശ്ചിതസമയങ്ങളിൽ കൊടുക്കുന്ന തവണപ്പലിശ, കാലികവൃദ്ധി; കരൾ; പെൺകാക്ക; കൃഷ്ണമണി; തേൾ; ചെവിയിലെ ഒരു രക്തധമനി; ഗുഹ്യപ്രദേശം മുതൽ നാഭിവരെയുള്ള രോമരേഖ; ആരോഹം എന്ന ഹിമാലയപ്രദേശത്ത് ഉണ്ടാകുന്ന ഒരുതരം തോൽ, കപിലവർണത്തിൽ ഉള്ളത്; കരിങ്കുയിൽ; തുവരിമണ്ണ്; ദേവീഭാഗവതപ്രകാരമുള്ള പതിനെട്ട് ഉപപുരാണങ്ങളിൽ ഒന്ന്; ദക്ഷകന്റെ ഒരു പുത്രി, കശ്യപന്റെ പത്നി; കാളീപൂജയോടനുബന്ധിച്ചുള്ള ഉത്സവങ്ങളിൽ കാളിയുടെ രൂപം ധരിക്കുന്ന നാലുവയസ്സുള്ള പെൺകുട്ടി; ഒരു യോഗിനി; മൂടൽ മഞ്ഞ്; പാൽപ്പുഴു; സ്കന്ദന്റെ സൈന്യത്തിൽ ഉണ്ടായിരുന്ന മാതൃക്കളിൽ ഒന്ന്