വിക്കിപീഡിയയിൽ
കണ്ണ് എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
 

ഉച്ചാരണം

തിരുത്തുക

കണ്ണ്

  1. കാണുന്നതിനുള്ള ഇന്ദ്രിയം
  2. കാഴ്ച, നോട്ടം, ആഗ്രഹത്തോടു കൂടിയുള്ള നോക്ക്;
  3. കണ്ണി, വലയുടെയും മറ്റും കണ്ണി;
  4. മയിൽപ്പീലിയിലും മറ്റും കാണുന്ന കണ്ണിന്റെ ആകൃതിയിലുള്ള അടയാളം തേങ്ങാച്ചിരട്ടയുടെ മുകൾഭാഗത്തു കുഴിഞ്ഞു കാണുന്ന ഭഗം, ഓരോ ചിരട്ടയിലും മൂന്നുകണ്ണ്;
  5. മുലക്കണ്ണ്;
  6. ചില ചെടികളിൽ മുള പൊടിക്കുന്ന ഭാഗം, ഉദാ. കരിമ്പിന്റെ കണ്ണ്;
  7. പരു ചിരങ്ങ് മുതലായവയുടെ നടുവ്, മുഖം;
  8. നെന്മണിയുടെ തലപ്പ്, കതിരിൽ പിടിക്കുന്ന ചെറുഞ്ഞെട്ട്;
  9. അധികാരസ്ഥാനം, പദവി;
  10. ഏറ്റവും പ്രധാനപ്പെട്ടത്. (പ്ര.) കണ്ണ് അഞ്ചുക; കണ്ണ് അടയുക = മരിക്കുക; കണ്ണ് അടയ്ക്കുക = മരിക്കുക;
  11. കണ്ടില്ല എന്നു ഭാവിക്കുക, വിഗണിക്കുക;
  12. ഉറങ്ങുക; കണ്ണ് അടിക്കുക; കണ്ണ് അയയ്ക്കുക = നോക്കുക, കടാക്ഷിക്കുക; കണ്ണ് അറിയുക = പ്രഭാതത്തിൽ വസ്തുക്കളെ കഷ്ടിച്ചു കണ്ടറിയാൻ സാധിക്കുക,
  13. വിവേകം ഉണ്ടാകുക; കണ്ണ് ഇറുക്കുക = കണ്ണുകൊണ്ടു സൂചന നൽകുക, വിലക്കുക; കണ്ണ് ഉരുട്ടുക = കോപം പ്രകടിപ്പിക്കുക, ഭയപ്പെടുത്തുക; കണ്ണ് ഓടിക്കുക = ഓടിച്ചു വായിക്കുക, ദ്രുതഗതിയിൽ നോക്കുക, കണ്ണു കടിക്കുക = അസൂയ തോന്നുക; കണ്ണും കണ്മണിയും; കണ്ണും കവിളും കാട്ടുക; കണ്ണു കാണിക്കുക = കണ്ണു കൊണ്ടു നിർദ്ദേശം കൊടുക്കുക; കണ്ണു കീറുക, ഉദാ. കണ്ണു കീറിയിട്ടുണ്ടെങ്കിൽ കണ്ടുകൂടാ = തീരെ വെറുപ്പാണ്; കണ്ണുചുവക്കുക = കോപം വരിക
  14. പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന്, കാണുവാൻ ഉപയോഗിക്കുന്ന അവയവം.
  15. വലയിലുള്ള ഇട- വലക്കണ്ണ്
  16. ദ്വാരം- സൂചിക്കണ്ണ്, തേങ്ങാക്കണ്ണ്, മുലക്കണ്ണ്
  17. ഏറ്റവും പ്രധാനമായത്, കണ്ണായ സ്ഥലം
  18. ഏറ്റവും പ്രിയപ്പെട്ടത്, എന്റെ കണ്ണല്ലേ നീ

പദോല്പ്ത്തി

തിരുത്തുക

തമിഴ്, തെലുങ്ക് കൺ, കണ്ണു

പര്യായം

തിരുത്തുക
  1. ലോചനം
  2. വിലോചനം
  3. നേത്രം
  4. ഈക്ഷണം
  5. ചക്ഷുസ്സ്
  6. ദൃക്ക്
  7. ദൃഷ്ടി
  8. നയനം
  9. അക്ഷി
  10. മിഴി

ശൈലി/ പ്രയോഗങ്ങൾ

തിരുത്തുക
  1. കണ്ണുകാണിക്കുക = കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുക, ശൃംഗാരം നടിക്കുക
  2. കണ്ണിൽ മണ്ണിടുക= കബളിപ്പിക്കുക
  3. കണ്ണടയ്ക്കുക= കണ്ടില്ലെന്നു നടിക്കുക, കാര്യമാക്കാതിരിക്കുക, മരണപ്പെടുക.
  4. കണ്ണുകടി = അസൂയ
  5. കണ്ണുവയ്ക്കുക = ആഗ്രഹിക്കുക
  6. കണ്ണു തുറക്കുക=മനസ്സിലാക്കുക, അറിയുക, ശ്രദ്ധിക്കുക
  7. കണ്ണിലുണ്ണി=ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി
  8. കണ്ണായ ഇടം- പ്രധാനപ്പെട്ട സ്ഥലം
  9. കണ്ണീൽ എണ്ണ ഒഴിച്ച് കാത്തിരിക്കുക്- കഷ്ടപ്പെട്ട, ഉറങ്ങാതെ കാത്തിരിക്കുക

ചൊല്ലുകൾ

തിരുത്തുക
  1. കണ്ണു പോയാലേ കാഴ്ചയുടെ വിലയറിയൂ
  2. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല
  3. കണ്ണില്ലാത്തൊരു പൊണ്ണൻ
    കാഴ്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ (നമ്പ്യാർ)
  4. കണ്ണുണ്ടായാൽ പോരാ , കാണണം
  5. കണ്ണുള്ളപ്പോൾ കാണണം, കയ്യുള്ളപ്പോൾ തിന്നണം,

തർജ്ജമകൾ

തിരുത്തുക
  1. ഇംഗ്ലീഷ്: eye
  2. തമിഴ്: கண்
  3. അറബി: عين
  4. ഹിന്ദി: आंख
"https://ml.wiktionary.org/w/index.php?title=കണ്ണ്&oldid=555618" എന്ന താളിൽനിന്ന് ശേഖരിച്ചത്