ഉച്ചാരണം

തിരുത്തുക

കള്ളി

  1. കള്ളൻ എന്നതിന്റെ സ്ത്രീലിംഗരൂപം;
  2. ചിലജാതിനാമത്തോട് ചേർത്തുവയ്ക്കുമ്പോൾ ജാതിയിൽപ്പെട്ട സ്ത്രീ എന്നുമാത്രം അർഥംകള്ളി

കള്ളി

  1. രഹസ്യം, സൂത്രം;
  2. ലക്ഷ്യം, ഉന്നം. കള്ളിവെളിച്ചത്താകുക = സൂത്രം എല്ലാവരും അറിയുക

കള്ളി

  1. സമാനസ്വഭാവമുള്ള പല മുൾച്ചെടികൾക്ക് പൊതുവേ പറയുന്ന പേര്;
  2. കള്ളിപ്പാല;
  3. കരിങ്കൂവളം;
  4. ഒരുജാതി മത്സ്യം

കള്ളി

  1. അറ, ഭാഗം (പെട്ടിയിലും മറ്റും ഉള്ളതുപോലെ) മുറി;
  2. വള്ളത്തിന്റെ മണിക്കാലുകൾക്കിടയിലുള്ള സ്ഥലം;
  3. നെടുകെയും കുറുകെയും വരച്ചിട്ടുള്ള രേഖകൾവഴിക്കുണ്ടാകുന്ന ചെറിയ ചതുരശ്രം, ചെറിയ ഖണ്ഡങ്ങൾചേർന്ന നിര. ഉദാ: ചതുരംഗപ്പലകയിലെ കള്ളി. കള്ളിമുണ്ട്;
  4. അണി, വശം;
  5. തടം, വാരം, പണ;
  6. കുതിരലായം;
  7. ഓടത്തിൽ ചരക്കുകയറ്റുന്നതിനുള്ള കൂലി
"https://ml.wiktionary.org/w/index.php?title=കള്ളി&oldid=550751" എന്ന താളിൽനിന്ന് ശേഖരിച്ചത്