ഉച്ചാരണം

തിരുത്തുക

കോശം

പദോൽപ്പത്തി: (സംസ്കൃതം) കോശ
വിക്കിപീഡിയയിൽ
കോശം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ജൈവവസ്തുവിന്റെ ഏറ്റവും ചെറിയ ഘടകം;
  2. ഭണ്ഡാരം, ധനം സംഭരിച്ചുവച്ചിട്ടുള്ള അറ;
  3. സമ്പാദ്യം, സ്വർണം, വെള്ളി മുതലായവ ആഭരണമായോ അല്ലാതെയോ സംഭരിച്ചുവച്ചിട്ടുള്ളത്;
  4. സംഭരണമുറി, കലവറയിൽ സൂക്ഷിക്കുന്ന വസ്തുക്കൾ;
  5. കൂട്, ആവരണം, മൂടി;
  6. ആത്മാവിന്റെ ആവരണം;
  7. ഗർഭാശയത്തിലുള്ള അണ്ഡത്തെ പൊതിഞ്ഞുവയ്ക്കുന്ന നേരിയ ചർമം;
  8. സമാധിദശയിലിരിക്കുന്ന പുഴുക്കളുടെ കൂട്;
  9. മേഘം;
  10. സമൂഹം;
  11. കാവ്യസമാഹാരം, വാക്യസമാഹാരം, ഗാഥാശ്ലോകങ്ങളുടെ സമാഹാരം;
  12. നിഘണ്ടു, ശബ്ദകോശം;
  13. സത്യപരീക്ഷകൾക്കും മറ്റും ഉപയോഗിക്കുന്ന അഭിഷേകതീർഥം; സത്യം ചെയ്യൽ; വൃഷണസഞ്ചി; പുരുഷലിംഗം; ഉപസ്ഥം; അണ്ഡം, മുട്ട; പാത്രം; പാനപാത്രം; തൊട്ടി; പെട്ടി, അലമാര; വാഹനത്തിന്റെ ഉൾഭാഗം; മുറിവ്, ചതവ് മുതലായവ കെട്ടാനുള്ള ഒരുജാതി തുണിക്കഷണം; തൊലി; പുറന്തോട്; അണ്ടി, വിത്ത്; ജാതിക്ക; ധാന്യങ്ങളുടെ ഓവ്; പൂമൊട്ട്; വീട്; ഒരുഗ്രയോഗം; രണ്ടാം ഭാവം; ഗോളം
  14. കോഷം
"https://ml.wiktionary.org/w/index.php?title=കോശം&oldid=553025" എന്ന താളിൽനിന്ന് ശേഖരിച്ചത്