ചാല്
മലയാളം
തിരുത്തുകനാമം
തിരുത്തുകചാല്
- നീരൊഴുക്ക്, നീര് ഒഴുകുന്നതോ ഒഴുകിയതോ ആയ പാട്;
- നിരപ്പിൽനിന്നു താണുകിടക്കുന്നതും നീളമുള്ളതുമായ അടയാളം (തൊലിയിലെന്നപോലെ);
- ഭൂനിരപ്പിൽനിന്നും താണുകിടക്കുന്ന വഴി (മഴക്കാലത്ത് ഒഴുകുന്ന തോടായി മാറുന്നതുകൊണ്ട് ഈ പേര്);
- വഴി, മാർഗം;
- കായലിലോ കടലിലോ ഉള്ള ജലഗതാഗതമാർഗം. ഉദാ: കപ്പൽച്ചാൽ;
- വെള്ളംകെട്ടിക്കിടക്കുന്ന താണസ്ഥലം;
- ഉഴവുചാല്, ഉഴപ്പൊളി;
- ഒരുദിക്കിലേക്ക് കലപ്പപ്പാടു വരത്തക്കവണ്ണം ഒരു പ്രാവശ്യം നടത്തുന്ന ഉഴവ്. ഉദാ: നെടുഞ്ചാല്, ഒന്നാം ചാല്;
- തവണ, പ്രാവശ്യം;
- നിലം, ഭൂമി;
- വലിയപാന;
- കുംഭരാശി; തുറമുഖം; വരി, നിര; പൂർണത, നിറവ്; ഊഞ്ഞാൽ. (പ്ര) ചാലുതെളിക്കുക = വഴിയുണ്ടാക്കുക, സാധ്യതവളർത്തുക. ചാൽവിത്ത് വിതയ്ക്കുക = ഉഴുതു കട്ടയുടച്ച മണ്ണിൽ വിതയ്ക്കുക, പൊടിയിൽ വിതറുക