എഴുത്ത്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഎഴുത്ത്
- പദോൽപ്പത്തി: എഴുതുക
- എഴുതുക എന്ന ക്രിയ;
- അക്ഷരവിദ്യ. ഉദാ: എഴുത്തുപഠിക്കുക, എഴുത്തും വായനയും;
- എഴുതിയത് ഉദാ: തലയിലെഴുത്ത്;
- കത്ത്, കുറിമാനം, ലേഖനം;
- കൈപ്പട, കയ്യെഴുത്ത്;
- കയ്യൊപ്പ്;
- അക്ഷരം, ലിപി;
- ചായം ഇടൽ, ചായംകൊണ്ട് ചിത്രം രചിക്കൽ, ചിത്രരഞ്ജനം, ഉദാ: കണ്ണെഴുത്ത്, ചിത്രമെഴുത്ത്;
- ഗ്രന്ഥ രചന, സാഹിത്യനിർമിതി. ഉദാ: കവിതയെഴുത്ത്, നോവലെഴുത്ത്. (പ്ര) എഴുത്തിനുവയ്ക്കുക = എഴുത്തിന് ഇരുത്തുക (വടക്കൻ പ്രദേശങ്ങളിൽ), എഴുത്തിൽ കൂട്ടുക = എഴുത്തിന് ഇരുത്തുക. എഴുത്തുപെടുക = എഴുതപ്പെടുക. എഴുത്തും മുറിയും കഴിക്കുക (അഴുത്തും മുറിയും) = കണിശമായി മുറിച്ചുയോജിപ്പിക്കുക