1. ക് എന്ന വ്യഞ്ജനത്തോട് '' എന്ന സ്വരം ചേർന്നുണ്ടാകുന്ന അക്ഷരം

ധാതുരൂപം

തിരുത്തുക
  1. കുക്കുക

വ്യാകരണം

തിരുത്തുക
  1. ഉദ്ദേശികാവിഭക്തിപ്രത്യയം പദവുമായി ചേരുമ്പോൾ വ്യജ്ഞനാംശം ഇരട്ടിച്ച് 'ക്കു' എന്നു മാറിക്കാണാം. നകാരാന്ത ശബ്ദങ്ങളോടു ചേരുമ്പോൾ 'ക്' ലോപിച്ച് '' മാത്രമായും രൂപം
  1. ദിഗ്വാചിയായ ഒരു തദ്ധിതപ്രത്യയം പദവുമായി ചേരുമ്പോൾ 'ക്കു' എന്നും അനുനാസികാദേശദിത്വങ്ങൾകൊണ്ട് 'ങ്ങു' എന്നും രൂപം (..'ങ്കു'). ചുട്ടെഴുത്തുകളോടു ചേർത്തും പ്രയോഗം (ഗുണ്ടർട്ട് ഇതിനെ ഉദ്ദേശികാപ്രത്യയമായിത്തന്നെ കണക്കാക്കുന്നു) ഉദാഃ അങ്ങ്, ഇങ്ങ്, എങ്ങ്, തെക്ക്, വടക്ക്, കിഴക്ക്, മേക്ക്, നടുക്ക് തുടങ്ങിയവ
  1. ഒരു അംഗപ്രത്യയം പ്രകൃതിയുണ്ടാക്കാൻ ധാതുക്കളോടു ചേർക്കുന്നു. വ്യഞ്ജനാംശം ഇരട്ടിച്ച് 'ക്കു' എന്നും പ്രയോഗം. അനുനാസികാദേശദിത്വങ്ങൾകൊണ്ട് 'ങ്ങു' എന്നും രൂപം. ഉദാഃ മിനുങ്ങു, ചുളുങ്ങു, പെരുകു, നീങ്ങു, നോക്കു ഇത്യാദി
  1. സംഖ്യാഭേദകങ്ങളെ സംഖ്യാനാമങ്ങളാക്കുന്ന വിവർത്തകപ്രത്യയങ്ങളിൽ ഒന്ന്. ഉദാഃ നാൽ+കു = നാങ്കു, പതിനാങ്കു
  1. സംസ്കൃതനാമപദങ്ങൾക്കു മുമ്പിൽ ചേർക്കുന്ന ഒരു ഉപപദം. താഴെ കൊദുക്കുന്ന അർഥങ്ങളിൽ പ്രയോഗം;
  2. കുത്സിതമായ, നികൃഷ്ടമായ. ഉദാ. കുചര്യ, കുജനനം;
  3. ഹീനമായ, താണ. ഉദാ. കുധാന്യം;
  4. ചെറുതായ, ഇളപ്പമായ;
  5. കുറവുള്ള;
  6. ചീത്തയായ. ഉദാ. കുചേല, കുകന്യക, കുമാർഗം. 'കു' ശബ്ദം 'കദ്', 'കവ', 'കാ', 'കിം' എന്നീ ആദേശരൂപങ്ങളും കൈക്കൊള്ളാറുണ്ട്. ഉദാ. കദശ്വം = ചീത്തക്കുതിര; കാപഥം = ദുഷ്ടമാർഗം. കവോഷ്ണം, കദുഷ്ണം, കോഷ്ണം = അൽപമായ ഉഷ്ണം, കിമ്പ്രഭു = കുത്സിതനായ പ്രഭു
  1. കുതഃ, കുത്ര, കുവിദ്, കുഹ, ക്വ തുടങ്ങിയ പദങ്ങലുടെ അംഗമായി വരുന്ന ഒരു സാർവനാമികരൂപം

കു

പദോൽപ്പത്തി: (സംസ്കൃതം)
  1. ഭൂമി
"https://ml.wiktionary.org/w/index.php?title=കു&oldid=304859" എന്ന താളിൽനിന്ന് ശേഖരിച്ചത്