കുടം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകുടം
- വാവട്ടംകുറഞ്ഞ് കഴുത്തിടുങ്ങി അതിനുതാഴെയുള്ള ഭാഗം കൂടുതൽ വീർത്തുരുണ്ടതുമായ പാത്രം (പ്ര) കുടംകമഴ്ത്തിവച്ചു വെള്ളമൊഴിക്കുക = നിഷ്പ്രയോജനമായി പ്രവർത്തിക്കുക. കുടത്തിലെ വിളക്ക് = പുറത്തറിയാത്ത മേന്മകളുള്ള ആളോ വസ്തുവോ ആശയമോ, ഘടദീപം. പടിക്കൽ കൊണ്ടുചെന്നിട്ട് കുടമുടയ്ക്കുക = കാര്യം അവസാനം അവതാളത്തിലാക്കുക, ഒടുവിൽ അബദ്ധത്തിൽ ചാടുക. നിറകുടം തുളുമ്പുകില്ല (പഴഞ്ചൊല്ല്);
- മൊട്ട്, പൂങ്കുല ([[വാ(പഴഞ്ചൊല്ല്)], തെങ്ങ്, പന, നെല്ല് എന്നിവയുടെ പൂമൊട്ടിനെ കുറിക്കാൻ സാധാരണയായി പ്രയോഗം);
- വണ്ടിച്ചക്രത്തിന്റെ മധ്യത്തിലായി ആരക്കാലുകൾ (അഴിക്കാലുകൾ) ഉറപ്പിച്ചിട്ടുള്ള ഭാഗം;
- ഒരുതരം വാദ്യം, ഘടം;
- കുംഭം രാശി;
- തൂണിന്റെ അറ്റത്തുള്ള കുടത്തിന്റെ ആകൃതിയിൽ കടഞ്ഞുചേർക്കുന്ന ഭാഗം;
- വീണ തംബൂരു മുതലായവയുടെ വീത്ത്തഭാഗം;
- ആനയുടെ തലയിൽ ഇരുഭാഗത്തും ഉള്ള [[മു(പഴഞ്ചൊല്ല്)];
- താഴികക്കുടം;
- അർധഗോളാകൃതിയിലുള്ള മേൽക്കൂര;
- ഒരു അളവ്, ധാന്യം ദ്രാവകങ്ങൾ എന്നിവ അളക്കുന്ന തോതുകളിൽ ഒന്ന്;
- വീർത്തവൃഷണം;
- യോനി; കുടം തലയിലേറ്റിയുള്ള ഒരിനം നൃത്തം, കുടക്കൂത്ത് നോക്കുക; കുടത്തിന്റെ ആകൃതിയിലുള്ള കിഴങ്ങ് (ഉള്ളിയെന്നപോലെ പല ഇതളുകൾ ചേർന്നത്) (പ്ര) കുടമിടുക, കൂട്ടമിടുക, കുടംവിടുക = ഊഞ്ഞാൽ ശക്തിയായി ആട്ടി തലയ്ക്കുമീതെ വിടുക. കുടമുടയ്ക്കൽ = ശവദാഹത്തോടനുബന്ധിച്ചുള്ള ഒരു ചടങ്ങ്. ചിതയെ പ്രദക്ഷിണംവച്ചു നീർക്കുടം ഉടയ്ക്കുന്ന ഹൈന്ദവാചാരം
നാമം
തിരുത്തുകകുടം
നാമം
തിരുത്തുകകുടം
നാമം
തിരുത്തുകകുടം