ഇത്

(ഇതു് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർവ്വനാമം

തിരുത്തുക

ഇത്

  1. എന്ന ചുട്ടെഴുത്തിനോടു "ത്" എന്ന പ്രത്യയം ചേർന്നുണ്ടാകുന്ന പദം. താരത. 'അത്', 'എത്' .
  2. പ്ര. പും., നപും., ., . അടുത്തുള്ള വസ്തുവിനേയോ, ജന്തുവിനേയോ ഗുണക്രിയകളേയോ മറ്റോ നിർദ്ദേശിക്കാൻ പ്രയോഗിക്കുന്ന ശബ്ദം. (പും.) ഇവൻ; (സ്ത്രീ.) ഇവൾ. ഉദാ: ഇതു നല്ല ചെടി; ഇതു ചീത്തപ്പശു; ഇതു കറുപ്പ് അതു പച്ച. സാമാന്യലിംഗമായും 'ഇത്' എന്നു പ്രയോഗം. ഉദാ: (ഇക്കുട്ടി) ഇതൊരു വികൃതിയാണ്, ഇതൊരു മിടുക്കിയാണ്, ഇതിനോടൊക്കെ എതാണ് ഇങ്ങനെ? ഇവ, ഇവറ്റ ഇതുകൾ (ഇതുങ്ങൾ) എന്നു ബഹുവചനം രൂപങ്ങൾ;
  3. ക്രിയാശബ്ദത്തോടു ചേർത്ത് പ്രയോഗിച്ചിരുന്ന നപും, പ്ര. പു. പ്രത്യയം. ഉദാ: ചൊന്നിതുമഹർഷി. ചോദ്യത്തിലും പ്രത്യേക നിർദേശത്തിലും മറ്റും ഇവൻ, ഇവൾ, ഇവർ എന്ന അർഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇത് ആരാണ്? ഇതു നാരായണി; ഇതു നാരായണൻ; ഇതു നമ്മുടെ കൂട്ടുകാർ;
  4. വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം. ഉദാ: ഇത് ശരിയാണ്;
  5. ചില കാലവാചിശബ്ദങ്ങളെ വിശേഷിപ്പിക്കുന്ന ഇത് '' എന്നു മാറുന്നു. ഉദാ: ഇതുനേരം = ഇന്നേരം; ഇതു പൊഴുത് = ഇപ്പൊഴുത് (കവിതയിൽ)

വിപരീതം

തിരുത്തുക

തർജ്ജുമ

തിരുത്തുക

മറ്റുവിവരങ്ങൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=ഇത്&oldid=547573" എന്ന താളിൽനിന്ന് ശേഖരിച്ചത്