കളം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകളം
- ധാന്യങ്ങൾ മെതിക്കുന്നതിനും ഉണക്കുന്നതിനും മറ്റുമായി അടിച്ചൊതുക്കി നിരപ്പാക്കിയ സ്ഥലം. (പ്ര) കളമൊരുക്കുക = രംഗം തയ്യാറാക്കുക, ഒരുക്കം ചെയ്യുക. കളംപിരിയുക = രംഗത്തുനിന്ന് ഒഴിയുക. കളംതീർപ്പ് = കളംപിരിയുമ്പോൾ തലപ്പുലയനു കൊടുക്കുന്ന അവകാശക്കറ്റ. കളത്തിൽ കൂറ് = കൂട്ടായ കൃഷി, ജന്മിയും കൃഷിക്കാരനും പരസ്പരധാരണയോടുകൂടി കൃഷിചെയ്തു കളത്തിൽവച്ചു പങ്കുവീതിച്ചെടുക്കുന്നത്;
- കൃഷിയുടെ മേൽനോട്ടം വഹിച്ചു താമസിക്കുവാൻവേണ്ടി പണിചെയ്യുന്ന ഭവനം;
- സ്ഥലം, സ്ഥാനം, വളപ്പ്;
- യുദ്ധത്തിനുള്ള സ്ഥലം, യുദ്ധക്കളം, പടനിലം;
- യാഗശാല;
- ശാല, അരങ്ങ്, സഭ;
- കടലിലെ മേട്, കടലിലുണ്ടാകുന്ന മണൽത്തിട്ട;
- പൂജ, മന്ത്രവാദം മുതലായ കർമങ്ങൾക്കായി പലവർണത്തിലുള്ള പൊടികൊണ്ടു ദേവതാരൂപങ്ങളെഴുതിയ തറ. ഉദാ: കളമിടുക, കളമെഴുത്ത്, കളംപാട്ട്, കളംപൂജ. (പ്ര) കളംകൊടുക്കൽ = നാഗങ്ങളുടെ പ്രസാദത്തിനായി നടത്തുന്ന ഒരു കർമം, പുള്ളുവന്മാരുടെ കളമെഴുത്തും പാട്ടും, കളംപൂജയും നാഗങ്ങളുടെ കോമരങ്ങളായിവരുന്ന കന്യകകളുടെ നൃത്തവും ഇതിൽ ഉൾപ്പെടുന്നു. കളത്തിൽ അരിയും പാട്ടും = കാവുകളിൽ നടത്തുന്ന ഒരാഘോഷം;
- ആവൃത്തി, വട്ടം, രംഗം (ഗുസ്തി, ചൂത് മുതലായവയിലെപ്പോലെ);
- ഭാഗം;
- ചതുരശ്രഖണ്ഡം, കള്ളി (ചതുരംഗത്തിലെന്നപോലെ)
നാമം
തിരുത്തുകകളം
- പദോൽപ്പത്തി: (സംസ്കൃതം) കല